09:34pm 13 October 2026
NEWS
ടാർസൻ ജംഗിൾ കഫേ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കഫേകൾ.
13/10/2026  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ടാർസൻ ജംഗിൾ കഫേ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  കഫേകൾ.

ഹൈദരാബാദ് : പ്രകൃതിയുടെ അനുഭവവും ഭക്ഷണവും സമന്വയിപ്പിക്കുന്ന ടാർസൻ ജംഗിൾ കഫേ എന്ന പുതിയ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലായി 100-ലധികം കഫേകൾ തുറക്കുകയാണ് ലക്ഷ്യം. ഹൈദരാബാദിൽ 2027  മാർച്ചോടെ തുറക്കുന്ന  ആദ്യ ഫ്ലാഗ്ഷിപ്പ് കഫേ വികസിപ്പിക്കുന്നതിന് രണ്ട് കോടി രൂപയിലധികം നിക്ഷേപിക്കും.  തുടർന്ന് ബെംഗളൂരു, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.

കാടിന്റെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന രൂപകൽപ്പനയും ഫാമുകളിൽനിന്ന് ശേഖരിക്കുന്ന പുതിയ ഭക്ഷ്യവിഭവങ്ങളും കഫേയുടെ പ്രത്യേകതകളായിരിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ ഉറവിടം തിരിച്ചറിഞ്ഞ് ശേഖരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘നോ യുവർ സോഴ്‌സ്’ എന്ന സമീപനത്തിലൂടെ ഭക്ഷ്യവസ്തുക്കൾ എവിടെനിന്ന് ലഭിക്കുന്നുവെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാനും തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉറവിടം ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അറിയാനും അവസരമൊരുക്ക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img